HIGHLIGHTS : 'Burrows' is coming under the direction of Mohanlal
കൊച്ചി : മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായക വേഷത്തിലെത്തുന്ന 3ഡി ചിത്രം ബറോസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 25ന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും. സംവിധായകന്‍ ഫാസിലാണ് ചിത്രത്തിന്റെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുമ്പ് ഒക്ടോബറില്‍ ചിത്രത്തിന്റെ റിലീസ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും നീട്ടിവയ്ക്കുകയായിരുന്നു.
മോഹന്‍ലാലിന്റെ സിനിമ ജിവിതത്തിലെ നാഴികക്കല്ലായി മാറിയ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്ത ഡിസംബര്‍ 25ന് തന്നെ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭവും പുറത്തിറങ്ങുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് ഫാസില്‍ പറഞ്ഞു.
മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ സംവിധായകനായ തനിക്ക് തന്നെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ സാധിച്ചുവെന്നും ബറോസ് വന്‍ വിജയമാകട്ടെയെന്നും ഫാസില്‍ പറഞ്ഞു. മോഹന്‍ലാലിന്റെ മറ്റൊരു ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴ് റിലീസ് ചെയ്തതും ഡിസംബര്‍ 25നാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു