താനൂര്‍: സാധാരണക്കാരുടെ വീട് നിര്‍മാണം ദുരിതത്തിലാക്കുന്ന തരത്തില്‍ കെട്ടിടനിര്‍മാണ
പെര്‍മിറ്റ് ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ചത് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന്
ലൈസന്‍സ്ഡ് എന്‍ജിനീയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍(ലെന്‍സ്ഫെഡ്) തിരൂരങ്ങാടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
മറ്റുസംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി വീട് നിര്‍മാണം കൂടുതല്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ചത് സാധാരണക്കാരെയാണ് കാര്യമായി പ്രയാസത്തിലാക്കിയിരിക്കുന്നത്.
ഫീസ് വര്‍ധനവ് പുന:പരിശോധിച്ച് അടിയന്തിര നടപടികളെടുക്കണമെന്നും ലെന്‍സ്ഫെഡ് സമ്മേളനം ആവശ്യപ്പെട്ടു.
താനൂരില്‍ നടന്ന തിരൂരങ്ങാടി ഏരിയാ സമ്മേളനം താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ലെന്‍സ്ഫെഡ് ജില്ലാ പ്രസിഡന്റ് അമീര്‍ പാതാരി മുഖ്യപ്രഭാഷണം നടത്തി. വി.എം. റിയാസ് അധ്യക്ഷത വഹിച്ചു. ടി. നഫ്സല്‍ബാബു, കെ. മുഹമ്മദ് ഇഖ്ബാല്‍, സനില്‍ നടുവത്ത്, കെ. അബ്ദുറഹ്‌മാന്‍, കെ.കെ. മുഹമ്മദ് അമീര്‍, എ. ജാഫറലി, ഗിരീഷ് തോട്ടത്തില്‍, ടി.പി. ഹര്‍ഷല്‍, അബ്ദുന്നാസര്‍ കുറുപ്പത്ത്, പി.കെ. ഫൈസല്‍, എം.കെ. സലീം, പി. ഷിബില്‍, കെ.പി. അഷ്റഫ്, കെ. ഇല്ല്യാസ്, തുടങ്ങിയവര്‍ സംസാരിച്ചു. പുതിയഭാരവാഹികളായി വി.എം. റിയാസ്(പ്രസിഡന്റ്), ടി.പി. ഹര്‍ഷല്‍(സെക്രട്ടറി), കെ.പി. അഷ്റഫ്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.




