ബാലഭാസ്‌കറിന്റെ മരണത്തില്‍ ഹൈക്കോടതി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഹൈക്കോടതി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടു. എല്ലാവശങ്ങളും സിബിഐ അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണെമന്നും സിബിഐയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ ഉണ്ണിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഇതെതുടര്‍ന്ന് തിരുവനന്തപുരം സിജെഎം കോടതി നടപടികള്‍ റദ്ദാക്കി. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഡാലോചന ഉണ്ടെന്ന വാദം സിബിഐ തള്ളിയിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സിബിഐ ഈ നിലപാടാണ് ഹൈക്കോടതിയെ അറിയിച്ചത്.

2019 സെപ്റ്റംബര്‍ 25ന് നടന്ന വാഹനാപകടത്തിലാണ് ബാലഭാസ്‌കറും മകളും മരിച്ചത്. തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയായിരുന്നു അപകടം.

നേരത്തെ അന്വേഷണം നടത്തിയ ഏജന്‍സികള്‍ക്കുമുന്നില്‍ ബാലഭാസ്‌ക്കറിന്റെ പിതാവും ബന്ധുക്കളും ഉന്നയിച്ച പല പരാതികളും അവര്‍ വേണ്ട രീതിയില്‍ പരിഗണിച്ചിരുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഈ സാഹചര്യത്തിലാണ് ബാലഭാസ്‌കറിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.

Share news
error: Content is protected !!
Scroll to Top