ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണു;രണ്ട് പേര്‍ മരിച്ചു

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുരാരി പ്രദേശത്ത് നാലുനില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്നും ഇതുവരെ 12 പേരെ രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മരച്ചത് കുട്ടികളാണെന്നാണ് വിവരം

ഓസ്‌കാര്‍ പബ്ലിക് സ്‌കൂളിന് സമീപം പുതുതായി നിര്‍മ്മിച്ച കെട്ടിടമാണ് തിങ്കളാഴ്ച വൈകുന്നേരം തകര്‍ന്നുവീണത്.

സംഭവസ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നുമാണ് വിവരം.

തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് അപകടം സംഭവിച്ചത്.

 

 

Share news
error: Content is protected !!
Scroll to Top