പൊന്നാനി:വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെളിയങ്കോട് പത്ത്മുറി സ്വദേശി ഫക്രുദ്ദീന്‍, പുതിയിരുത്തി സ്‌കൂള്‍പടി സ്വദേശി നൂറുദ്ദീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ വെളിയങ്കോട് അങ്ങാടി സെന്ററില്‍ പുതുപൊന്നാനി ഭാഗത്ത് നിന്നും വിരണ്ടോടി എത്തിയ പോത്ത് അങ്ങാടിക്ക് കിഴക്ക് ഭാഗം മീന്‍ വാങ്ങാനെത്തിയവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
ആക്രമണത്തില്‍ പരിക്ക് പറ്റിയവരെ നാട്ടുകാര്‍ ചേര്‍ന്ന് വെളിയങ്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോത്തിനെ അയ്യോട്ടിച്ചിറയില്‍ നിന്നും നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



