ലഹരി വിരുദ്ധ ക്യാമ്പയിൻ;കുട്ടികളുടെ ഏകദിന ചങ്ങാത്തം ക്യാമ്പ് ശ്രദ്ധേയമായി.

തിരൂരങ്ങാടി : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി മൂന്നിയൂർ നിബ്രാസ് സെക്കണ്ടറി മദ്റസയിൽ നടന്ന ചങ്ങാത്തം ഏകദിന ക്യാമ്പ് കുട്ടികൾക്ക് നവ ഏകനുഭവമായി. ക്യാമ്പ് അബ്ദുർറസാഖ് അഹ്സനി ആട്ടീരി ഉദ്ഘാടനം ചെയ്തു. മാനേജർ പി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.തിരൂരങ്ങാടി എസ്ഐ അശ്റഫ് കുന്നുംപുറത്ത് ബോധവത്ക്കരണ ക്ലാസ് എടുത്തു. സ്വദർ മുഅല്ലിം നൂറുൽ അമീൻ സഖാഫി, നിബ്രാസ് സ്കൂൾ പ്രധാനാധ്യാപകൻ സകരിയ്യ സംസാരിച്ചു.

വിവിധ സെഷനുകൾക്ക് നൂറുൽ അമീൻ സഖാഫി, റഹീം കക്കാട്, ഹമീദ് തിരൂരങ്ങാടി, ഇബ്രാഹീം സഖാഫി, അബ്ദുസലാം അഹ്സനി ,
അബ്ദുന്നൂർ മിസ്ബാഹി നേതൃത്വം നൽകി. സ്മെല്ലിംഗ് എക്സ് സെെസ്, ലഹരി വിരുദ്ധ പ്രതിജ്ഞ, ഉയരെ പറക്കാം, പ്ലകാർഡ്, പോസ്റ്റർ മത്സരം , സെെക്കിൾ റാലി തുടങ്ങിയവയും നടന്നു.

Share news
error: Content is protected !!
Scroll to Top