Section

malabari-logo-mobile

‘ബുധിനി എന്നുള്ളത് ഒരുപാട് പെണ്‍കുട്ടിയുടെ കഥയല്ല ഇന്ത്യയുടെ കഥയാണ്’-സാറ ജോസഫ്

HIGHLIGHTS : 'Budhini is not so much the story of a girl but the story of India'-Sarah Joseph

കോഴിക്കോട്: ഒരു തുണ്ട് ന്യൂസ്പേപ്പറില്‍ നിന്നാണ് പ്രശസ്ത നോവലിസ്റ്റ് സാറ ജോസഫിന്റെ മനോഹരമായ നോവല്‍ ബുധിനിയുടെ ഉത്ഭവം. ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങളില്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സ്ത്രീ സ്വാതന്ത്രം, സ്ത്രീ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയെ കുറിച്ച് സംസാരിച്ചാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു സെഷന് തുടങ്ങിയത്.

ബുധിനിയിലെ കഥാപാത്രമായ ബുധിനി എന്ന പെണ്‍കുട്ടി അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഒരു പെണ്‍കുട്ടി മാത്രം അനുഭവിക്കുന്ന ഒന്നല്ല. ഇന്ത്യയിലെ ഓരോ പെണ്‍കുട്ടികളും അനുഭവിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ബുധിനി എന്നത് ഇന്ത്യയെ കുറിച്ചുള്ള കഥയാണ് എന്ന് സാറ ജോസഫ് പറഞ്ഞു.

sameeksha-malabarinews

കൂടാതെ പണ്ടെത്തെക്കാള്‍ ഇന്ന് ഓരോ പെണ്‍കുട്ടികളും അവളുടെ സ്വാതന്ത്രത്തെ മാനസിലാക്കികൊണ്ടിരിക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വേദിയിലെ സ്ത്രീകളെ ചൂണ്ടിക്കൊണ്ട് ഇത് വലിയ മാറ്റത്തിന്റെ ഉദാഹരണമാണെന്ന് എടുത്തു പറഞ്ഞു കൊണ്ട് ഡോ ആര്‍ ബിന്ദു ഈ സെഷെന്‍ അവസാനിപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!