യുപിയില്‍ ദലിത് യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ച്, തലമൊട്ടയടിച്ച്, കരിഓയില്‍ ഒഴിച്ചു

ലഖ്‌നൗ:  ഉത്തര്‍പ്രദേശില്‍ മോഷണമാരോപിച്ച് ദലിത് യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ചു. തല മൊട്ടയടിച്ച് കരി ഓയില്‍ ഒഴിച്ചു. ടോയ്‌ലറ്റ് സീറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ധനം. രാജേഷ് എന്ന യുവാവിനാണ് മര്‍ദ്ധനമേറ്റത്.

യുപിയിലെ ബെഹ്‌റച്ചിലാണ് സംഭവം. ബിജെപിയുടെ പ്രാദേശിക നേതാവായ രാധേശ്യാം മിശ്രയുടേയും സഹായികളുടേയും നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. മര്‍ദ്ധനത്തിന്റെ വീഡിയോയും പ്രതികള്‍ പകര്‍ത്തിയിരുന്നു.

അക്രമകാരികള്‍ തലമുടിയുടെ പകുതി ഭാഗം  വടിച്ചതിന് ശേഷം തലയില്‍ കരിഓയില്‍ ഒഴിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവാവിനെ മര്‍ദ്ധിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.മിശ്ര ഒളിവിലാണ്. ഇയാളുടെ രണ്ട് സഹായികള്‍ അറസ്റ്റിലായിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top