പരപ്പനങ്ങാടി: ഖബറടക്കിത്തിനായി തയ്യാറെടുക്കവെ യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനായി കൊണ്ടുപോയി. പരപ്പനങ്ങാടി പനയത്തില്‍ പള്ളിക്ക് സമീപം താമസിക്കുന്ന പട്ടണത്ത് സക്കീറി(43)ന്റെ മൃതദേഹമാണ് സഹോദരന്‍ ഫൈസല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വീണ് പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സക്കീര്‍. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെ 11 മണിക്കായിരുന്നു ഖബറടക്കം തീരുമാനിച്ചിരുന്നത്. സഹോദരന്‍ പരപ്പനങ്ങാടി പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. മൃതദേഹം ഇന്ന് വൈകീട്ട് ഖബറടക്കും. ദീര്‍ഘകാലം കുവൈറ്റില്‍ പ്രവാസ ജീവിതം നയിച്ചയാളാണ് സക്കീര്‍. ഭാര്യ:സജ്‌ന. മക്കള്‍: ഫാത്തിമ, ഫൗസാന.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



