മുകേഷുമായി വേര്‍പിരിയുന്നു;സ്ഥിരീകരിച്ച് മേതില്‍ ദേവിക

പാലക്കാട്: മുകേഷുമായി വേര്‍പിരിയുന്ന കാര്യം സ്ഥിരീകരിച്ച് നര്‍ത്തകി മേതില്‍ ദേവിക. ലീഗല്‍ നോട്ടീസ് അയച്ചതായും മേതില്‍ ദേവിക മാധ്യമങ്ങളോട് വ്യക്തമാക്കി. മറ്റുകാര്യങ്ങളിലൊക്കെ തീരുമാനമായി വരുന്നതെയുള്ളു ഇതൊന്നും അസാധാരണമായ കാര്യങ്ങളൊന്നും അല്ലെന്നും അവര്‍ പറഞ്ഞു.

എല്ലാ കുടുംബങ്ങളിലും ഉള്ളപോലെ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ആദര്‍ശങ്ങളിലും വ്യത്യാസമുണ്ട്. വ്യക്തിപരമായ കാര്യമാണ്. മുകേഷ് രാഷ്ട്രീയത്തില്‍ കൂടി ആയതുകൊണ്ട് സമാധാനത്തില്‍ ഇത് തീരുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.

ഞാന്‍ പറഞ്ഞെന്നതരത്തില്‍ സോഷ്യല്‍മീഡിയയില്‍ പല കഥകളും വരുന്നുണ്ട്. മുകേഷേട്ടനെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. എനിക്ക് അതിന്റെ ആവശ്യമില്ല. അദേഹം ഒരു മോശപ്പെട്ട വ്യക്തിയാണ് എന്നൊന്നുമല്ല ലീഗല്‍ നോട്ടീസ് അയച്ചു എന്നതിന്റെ അര്‍ത്ഥം. കലാരംഗത്ത് നില്‍ക്കുന്നയാളാണ് ഞാനും അതിനെയും ഇത് ബാധിക്കരുത് എന്നാണ് എന്റെ അഭിപ്രായമെന്നും മേതില്‍ ദേവിക പറഞ്ഞു.

ഗാര്‍ഹിക പീഡനം എന്നൊക്കെ പറയുന്നതിന് പല പല തലങ്ങളുണ്ടല്ലോ. അങ്ങനെത്തെ വാര്‍ത്തകളിലൊന്നും പ്രതികരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വളരെ സൗഹാര്‍ദ്ദത്തോടെ പിരിയാം എന്നൊരു തീരുമാനമാണ് അത്. അല്ലാതെ അടിയും പിടിയും മിണ്ടാതിരിക്കലും ഒന്നുമില്ലെന്നും മേതില്‍ പറഞ്ഞു. ബന്ധം വേര്‍പിരിയുക എന്നത് വേദനയുണ്ടാക്കുന്ന കാര്യമാണെന്നും എന്നാല്‍ തീരുമാനം മോശമാണെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.

മുകേഷും മേതില്‍ ദേവികയും വേര്‍പ്പിരിയുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ദേവിക ഗാര്‍ഹിക പീഡനം നേരിടേണ്ടി വന്നു എന്നതരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം വന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിരീകരണവുമായി മേദില്‍ ദേവിക രംഗത്തെത്തിയത്.

Share news
error: Content is protected !!
Scroll to Top