Section

malabari-logo-mobile

ബ്രെഡ് ഫ്രൈസ്

HIGHLIGHTS : Bread fries

ആവശ്യമായ ചേരുവകള്‍:-

വെണ്ണ മിശ്രിതത്തിനുള്ള ചേരുവകള്‍

sameeksha-malabarinews

ബ്രെഡ്
വെണ്ണ ഉരുക്കിയത് – 1 കപ്പ്
ചില്ലി ഫ്‌ളെക്‌സ് – 1 ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍
ഒറിഗാനോ 1/2 ടീസ്പൂണ്‍
ഉപ്പ് 1/2 ടീസ്പൂണ്‍
മല്ലിയില (അരിഞ്ഞത്) 1 ടീസ്പൂണ്‍
കുരുമുളക് പൊടി 1/2 ടീസ്പൂണ്‍

സോസിനുള്ള ചേരുവകള്‍:-

മയോണൈസ് 1/2 കപ്പ്
ചില്ലി ഫ്‌ളെക്‌സ് 1 ടീസ്പൂണ്‍
ചില്ലി സോസ് 1 ടീസ്പൂണ്‍

 

തയ്യാറാക്കുന്ന രീതി :-

ഒരു പാത്രത്തില്‍ വെണ്ണ, ചുവന്ന മുളക്, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മല്ലിയില, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിമാറ്റിവെയ്ക്കുക.

ഒരു പാത്രത്തില്‍ മയോ, ചുവന്ന മുളക്, ചില്ലി സോസ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി മാറ്റിവെയ്ക്കുക.

ബ്രെഡ് കഷ്ണങ്ങള്‍ എടുത്ത് അരികുകള്‍ നീക്കം ചെയ്ത് സ്ട്രിപ്പുകളായി മുറിക്കുക. തയ്യാറാക്കിയ വെണ്ണ മിശ്രിതം ബ്രെഡ് സ്ട്രിപ്പുകളില്‍ പുരട്ടുക.

ചൂടാക്കിയ ചട്ടിയില്‍ ബ്രെഡ് സ്ട്രിപ്പുകള്‍ വയ്ക്കുക, ഓരോ വശവും സ്വര്‍ണ്ണ തവിട്ട് നിറം വരെ വേവിക്കുക. ബ്രെഡ് ഫ്രൈസ് തയ്യാര്‍. സോസ് ചേര്‍ത്ത് കഴിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!