മധ്യപ്രദേശില്‍ 140 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണ കുട്ടിയെ രക്ഷപ്പെടുത്തി

HIGHLIGHTS : Boy rescued after falling into 140-feet deep borewell in Madhya Pradesh

careertech

മധ്യപ്രദേശിലെ ഗുണാ ജില്ലയില്‍ 140 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണ 10 വയസ്സുകാരനെ രക്ഷപ്പെടുത്തി. 16 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു ഗുണാ ജില്ലാ ആസ്ഥാനത്തു നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള പിപ്ലിയാ ഗ്രാമത്തില്‍ അപകടം നടന്നത്.

സുമിത് മീന എന്ന ബാലനാണ് തുറന്നു കിടക്കുന്ന കുഴല്‍ക്കിണറിലേക്ക് അബദ്ധത്തില്‍ വീണുപോയത്. കുട്ടി കുഴല്‍ കിണറിന്റെ 39 അടി താഴ്ചയിലായിരുന്നു പതിച്ചിരുന്നതെങ്കിലും ഏറെ ശ്രമകരമായ ദൌത്യത്തിലൂടെയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

sameeksha-malabarinews

അപകടത്തെ തുടര്‍ന്ന് ഗുണാ കലക്ടര്‍ സതീന്ദ്ര സിങിന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്താനായതെന്ന് അധികൃതര്‍ പറഞ്ഞു. കുഴല്‍ക്കിണറിനു സമീപം സമാന്തരമായി 25 അടി താഴ്ചയുള്ള കുഴി കുഴിച്ചായിരുന്നു കുട്ടിയുടെ രക്ഷാപ്രവര്‍ത്തനം.ഹിറ്റാച്ചി ഉള്‍പ്പടെയുള്ള യന്ത്ര സജ്ജീകരണങ്ങള്‍ എത്തിച്ച് അതീവ ജാഗ്രതയോടെയും സമയബന്ധിതവുമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!