വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുമായി ജില്ലാതല എം.എസ്.എം.ഇ പ്രദര്‍ശനം ആരംഭിച്ചു

HIGHLIGHTS : District-level MSME exhibition begins with a variety of products

phoenix
careertech

കോഴിക്കോട്: സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ സുസ്ഥിരതയ്ക്കും പ്രോത്സാഹനത്തിനുമായി വ്യവസായ വാണിജ്യ വകുപ്പ് – ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല എം.എസ്.എം.ഇ എക്‌സിബിഷന്‍ ആരംഭിച്ചു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനും അവയ്ക്ക് വിപണി കണ്ടെത്തി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായാണ് പ്രദര്‍ശന വിപണന മേള കോഴിക്കോട് ബീച്ച് റോഡിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡ്സില്‍ സംഘടിപ്പിച്ചിട്ടുള്ളത്.
മേളയില്‍ ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, ചെരുപ്പ്, കയര്‍ ഉല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, കളിമണ്‍ ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, ബാറ്ററി, സോളാര്‍, നിര്‍മ്മാണ സാമഗ്രികള്‍, വേസ്റ്റ് മാനേജ്മെന്റ് ഉപകരണങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിനും വിപണനത്തിനുമായി ലഭ്യമാണ്. ഇവ സംരംഭകരില്‍ നിന്നും നേരിട്ട് വാങ്ങുന്നതിനും ഓര്‍ഡറുകള്‍ നല്‍കുന്നതിനും മേള അവസരമുണ്ട്. ജില്ലയിലെ 70 ലധികം എം.എസ്.എം.ഇകള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. മേള ഡിസംബര്‍ 31 നു അവസാനിക്കും.

sameeksha-malabarinews

സംരംഭക വളര്‍ച്ചയ്ക്ക് ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന സെമിനാറുകള്‍, രുചികരമായ വിഭവങ്ങള്‍ നല്‍കുന്ന ഫുഡ് കോര്‍ട്ട് എന്നിവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ക്രിസ്മസിന്റെയും പുതുവര്‍ഷത്തിന്റെയും ആഘോഷ വേളയില്‍ എല്ലാവര്‍ക്കും ആനന്ദകരമായ അനുഭവമായി മേള മാറുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!