സഹോദരനൊപ്പം കുളിക്കാനിറങ്ങിയ 6 വയസ്സുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു

Untitled-1 copyമഞ്ചേരി: കുളത്തില്‍ സഹോദരനൊപ്പം കുളിക്കാനിറങ്ങിയ 6 വയസ്സുകാരന്‍ മുങ്ങി മരിച്ചു. മാരിയാട് കൊല്ലപറമ്പില്‍ സലീനയുടെയും, തുവ്വൂര്‍ തോട്ടത്തില്‍ ഹൈദരലിയുടെയും മകന്‍ ജുനൈസാണ് മരിച്ചത്. തിങ്കളാഴ്ച പകല്‍ 12 നാണ് സംഭവം. സഹോദരന്‍ ജെയ്‌സലിനൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍ പ്പെട്ടത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാരിയാട് ജി എല്‍ പി സ്‌കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Share news
error: Content is protected !!
Scroll to Top