Section

malabari-logo-mobile

കൊലപാതകങ്ങള്‍ ആസൂത്രിതം; ആലപ്പുഴയില്‍ നിരോധനാജ്ഞ, സംസ്ഥാനത്ത് ജാഗ്രത

HIGHLIGHTS : പ്രത്യേക അന്വേഷണ സംഘം കേസുകള്‍ അന്വേഷിക്കും.

ആലപ്പുഴ:  തുടര്‍ച്ചയായി മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട കൊലപാതകങ്ങള്‍ക്ക് സാക്ഷ്യവഹിച്ച ഞെട്ടലില്‍ ആലപ്പുഴ. ജില്ലയില്‍ ഇന്നും നാളേയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രത പുലര്‍ത്താന്‍ പോലീസിന് ഉന്നത തല നിര്‍ദ്ദേശം.

എറണാകുളം റേഞ്ച് ഡിഐജിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട്. സംഘര്‍ഷസാധ്യത മേഖലകളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. ഇരുചക്രവാഹനങ്ങളടക്കം വാഹനപരിശോധന കര്‍ശനമാക്കും.

sameeksha-malabarinews

കുറ്റവാളികളെയും കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും പിടികൂടാന്‍ പോലീസിന്റെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളേയും അവരുടെ വിദ്വേഷ സമീപനങ്ങളേയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ ജനങ്ങളും തയ്യാറുമെന്ന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതപക്ഷനേതാവ് വിയ.ഡി സതീശനും കൊലപാതകങ്ങളെ ശക്തമായി അപലപിച്ചു.

സംസ്ഥാനത്ത് എല്ലാ എസ്പിമാര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞുവെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് പറഞ്ഞു. കൊലപാതികകളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘം കേസുകള്‍ അന്വേഷിക്കും. സംസ്ഥാനത്ത് കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന. പലയിടങ്ങളിലും പോലീസ് മൊബൈലൈസ് ചെയ്യുന്നുണ്ട്. ഐജി അര്‍ഷിദ അട്ടല്ലൂര്‍ ആലപ്പുഴയില്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!