ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ ആലപ്പുഴ നഗരത്തില്‍ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ഒബിസി മോര്‍ച്ച സംസ്ഥാന സക്രട്ടറിയുട രഞ്ജിത്ത് ശ്രീനിവാസനെയാണ് ഇന്ന് പുലര്‍ച്ചെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴയിലെ വെള്ളകിണറിലെ വീട്ടില്‍ നിന്നും പ്രഭാതസവാരിക്കിറങ്ങാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.

നാല്‍പ്പത് വയസ്സുള്ള രഞ്ജിത് ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

ഇന്നലെ രാത്രിയില്‍ ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സക്രട്ടറി അഡ്വ. കെഎസ് ഷാനെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഷാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിവീഴ്ത്തുകയായിരുന്നു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതിന്റെ പ്രതികാരമായാണ് മണിക്കൂറുകള്‍ക്കുള്ളില്‍ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് രാഷ്ട്രീയകൊലപാതകം നടന്നത് ആലപ്പുഴയില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top