HIGHLIGHTS : bwf world championships kidambi srikanth reaches final lakshya sen takes bronze

സെമിയില്‍ തോറ്റെങ്കിലും ലക്ഷ്യ സെന്നിന് വെങ്കല മെഡല്‍ ലഭിക്കും. ഫൈനല്‍ പ്രവേശത്തോടെ ശ്രീകാന്ത് വെള്ളി മെഡലും ഉറപ്പിച്ചു. ഇതോടെ വെങ്കലത്തിനുപുറമേ, വെള്ളി അല്ലെങ്കില്‍ സ്വര്‍ണം അടക്കം 2 മെഡലുകളുമായാണ് ഇന്ത്യ ടൂര്‍ണമെന്റിനോട് വിട പറയുക.. ഞായറാഴ്ചയാണ് ഫൈനല്‍.
ഹ്യുല്‍വയിലെ കരോലിന മാരിന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പോരാട്ടം കാഴ്ചവെച്ചാണ് ലക്ഷ്യ സെന്‍ കീഴടങ്ങിയത്. പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യക്കായ് ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന നേട്ടം ഇതോടെ 20കാരനായ ലക്ഷ്യ സെന്‍ സ്വന്തമാക്കി. 1983ല്‍ പ്രകാശ് പദുക്കോണ്‍ ലോകവേദിയില്‍ വെങ്കലം നേടുമ്പോള്‍ 28 വയസ്സായിരുന്നു. 2019ല് സായ് പ്രണീത് വെങ്കലം നേടിയപ്പോള്‍ പ്രായം 27ഉം.
