Section

malabari-logo-mobile

ഗോതമ്പ് പായസം

HIGHLIGHTS : gothambu payasam recipe

ഷെരിഫ

ഗോതമ്പ് പായസം

sameeksha-malabarinews

ആവശ്യമുള്ള സാധനങ്ങൾ:-

ഗോതമ്പ് / ഗോതമ്പ് നുറുക്ക് 1 കപ്പ്
വെള്ളം 3 കപ്പ്
ശർക്കര 10 കഷ്ണം
തേങ്ങാപ്പാൽ ഒന്നാം പാൽ 1 1/2 കപ്പ്
രണ്ടാംപ്പാൽ 2 1/2 കപ്പ്
അരിപ്പൊടി 4 ടേബിൾസ്പൂൺ
നല്ല ജീരകം, ഏലക്കായ വറുത്ത് 
പൊടിച്ചത് 3/4 ടീസ്പൂൺ വീതം
ഉപ്പ് പാകത്തിന്
നെയ്യ് 
തേങ്ങാകൊത്ത് ഒരു പിടി
അണ്ടിപ്പരിപ്പ് ,കിസ്മിസ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-

ഗോതമ്പ് നുറുക്ക് കഴുകിയെടുത്ത് 2 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. കുക്കറിലിട്ട് വെള്ളം ചേർത്ത് വേവിക്കുക. ഗോതമ്പ് ആണെങ്കിൽ മിക്സിയിലിട്ടോ ഉരലിലിട്ടോ ഒന്ന് നുറുക്കിയെടുക്കുക. നുറുക്കി എടുത്തത് ഒരു പാത്രത്തിലിട്ട് പാറ്റി നല്ലവണ്ണം തൊലി കളയുക. കുക്കറിലേക്കിട്ടു വെള്ളം ചേർത്ത് മിക്സ് ചെയ്ത് 5 വിസിലിൽ വേവിച്ചെടുക്കുക. 
ഗോതമ്പ് കുക്കർ തുറന്നു വേവ് പാകമായോ എന്ന് പരിശോധിക്കുക. ചില ഗോതമ്പുകൾക്ക് കൂടുതൽ വേവ് ഉണ്ടാവാം. വേവ് കുറവുണ്ടെങ്കിൽ രണ്ടു വിസിൽ കൂടി അധികം വേവിച്ചെടുക്കുക. 

ഗോതമ്പ് വേവുന്ന സമയം മറ്റൊരു പാത്രത്തിൽ ശർക്കര ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് ഉരുക്കി എടുക്കുക. 
ഗോതമ്പ് വേവിച്ചത് വലിയൊരു പാത്രത്തിലേക്ക് മാറ്റി ശർക്കര പാനി അരിച്ചൊഴിക്കുക. നല്ലപോലെ ഇളക്കി യോജിപ്പിക്കുക. രണ്ടാം പാലിൽ അരിപ്പൊടി ചേർത്ത് കലക്കിയത്, ജീരകം, ഏലക്കായ , വറുത്ത് പൊടിച്ചത്, ഉപ്പ് എന്നിവ ചേർക്കുക. രണ്ടു മൂന്നു മിനിട്ട് ഇളക്കി തിളപ്പിക്കുക. ഒന്നാം പാൽ ചേർത്തിളക്കി തീ ഓഫ് ചെയ്യുക.

മറ്റൊരു പത്രത്തിൽ നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത് ചെറുതായി മുറിച്ചത് ചേർത്തു മൂപ്പിക്കുക. അണ്ടിപ്പരിപ്പ് ചേർത്ത് മൂത്ത് വരുമ്പോൾ കിസ്മിസിട്ട് മൂപ്പിക്കുക. ഇത് പായസത്തിലേക്ക് ചേർത്ത് ഇളക്കുക. 

ഗ്ലാസിലേക്ക് പകർന്ന് ചെറു ചൂടോടെ കഴിക്കാം.
 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!