Section

malabari-logo-mobile

ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലോണ്‍ ജയിംസിന്‌ ബുക്കര്‍ പുരസ്‌കാരം

HIGHLIGHTS : ലണ്ടന്‍: 2015 ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലോണ്‍ ജയിംസിന്‌. എബ്രീഫ്‌ ഹിസ്റ്ററി ഓഫ്‌ കില്ലിങ്‌സ്‌ എന്ന പുസ്‌തകത്തിനാണ്‌...

bookerലണ്ടന്‍: 2015 ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലോണ്‍ ജയിംസിന്‌. എബ്രീഫ്‌ ഹിസ്റ്ററി ഓഫ്‌ കില്ലിങ്‌സ്‌ എന്ന പുസ്‌തകത്തിനാണ്‌ മാര്‍ലോണ്‍ ജയിംസിന്‌ പുരസ്‌കാരം ലഭിച്ചത്‌.

പരിഗണനയ്‌ക്ക്‌ വന്നതില്‍ ഏറ്റവും ആവേശമുണര്‍ത്തുന്ന കൃതി എന്നാണ്‌ പുരസ്‌കാര നിര്‍ണയ സമിതി വിശേഷിപ്പിച്ചത്‌. 1976 ല്‍ സംഗീതജ്ഞന്‍ ബോബ്‌ മര്‍ലിക്ക്‌ നേരെയുണ്ടായ വധശ്രമത്തെ പശ്ചാത്തലമാക്കിയാണ്‌ നോവല്‍ രചിച്ചിരിക്കുന്നത്‌. തന്റെ മൂന്നാമത്തെ പുസ്‌തകത്തിലൂടെയാണ്‌ ജയിംസിനെ തേടി മാന്‍ ബുക്കര്‍ പുരസ്‌കാരമെത്തിയത്‌. ബോബ്‌ മാര്‍ലിയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന നോവല്‍ തീക്ഷ്‌ണമായ ജമൈക്കന്‍ അനുഭാവങ്ങളുടെ നേര്‍ ചിത്രം കൂടിയാണ്‌.

sameeksha-malabarinews

ലണ്ടനിലെ ഗില്‍ഡ്‌ഹാളില്‍ നടന്ന ചടങ്ങിലാണ്‌ അവാര്‍ഡ്‌ ജേതാവിനെ പ്രഖ്യാപിച്ചത്‌. 47 വര്‍ഷം നീണ്ട ബുക്കര്‍ ചിത്രത്തില്‍ ആദ്യമായാണ്‌ ഒരു ജമൈക്കക്കാരന്‍ പുരസ്‌ക്കാരത്തിന്‌ അര്‍ഹനാകുന്നത്‌. 50,000 പൗണ്ടാണ്‌ സമ്മാനത്തുകയായി ജയിംസിന്‌ ലഭിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!