മത്സ്യത്തൊഴിലാളികൾക്കുള്ള ബോണസ് വിതരണം ചെയ്തു

താനൂർ: ടൗൺ തീരദേശ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്റെ 2025-26 വർഷത്തെ ജില്ലയിൽ ഏറ്റവും കൂടുതൽ മീൻ പിടിച്ച തൊഴിലാളികളേയും ഗ്രൂപ്പുകളെയും ആദരിച്ചു. ചടങ്ങിൽ ബോണസ് വിതരണവും ട്രോഫിയും കൈമാറി.

മത്സ്യഫെഡ് അംഗം പി.പി സൈതലവി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് എ.കെ മുജീബ്റഹ്മാൻ അധ്യക്ഷനായി. മത്സ്യഫെഡ് ജില്ലാ മാനേജർ മനോജ്, എഫ്ഡിഒ സുനിൽ, കെ.പി സൈനുദ്ധീൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി രജനി സ്വാഗതവും വൈസ് പ്രസിഡൻ്റ് സഫീർ നന്ദിയും പറഞ്ഞു.

മത്സ്യലേലത്തിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ ബോണസ് നേടിയ ടീമിന് ട്രോഫിയും ചെക്കും കൈമാറി.

Share news
error: Content is protected !!
Scroll to Top