
കോഴിക്കോട് : സെക്യൂരിറ്റി ജീവനക്കാരന്റെ മു ക്കാൽ ലക്ഷം രൂപയടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ പിടിയിൽ. ഫറോക്ക് വെസ്റ്റ്നെല്ലൂർ സ്വദേശി മനോജ് കുമാറി(വരയൻ മനോജ് -60)നെയാണ് സിറ്റി പൊലീസ് മേധാവി ജി ജയദേവിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ അസി. കമീഷണർ പ്രമോദന്റെ നേതൃത്വത്തിൽ ചെമ്മങ്ങാട് എസ്ഐ വിനോദ്കുമാറും സംഘവും ചേർന്ന് പിടിച്ചത്.
ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം. ഫ്രാൻസിസ് റോഡിലെ സ്വകാര്യ ഇലക്ട്രിക്കൽസ് ഗോഡൗൺ സെക്യൂരിറ്റിയുടെ എൺപതിനായിരത്തോളം രൂപയും മറ്റ് രേഖകളുമടങ്ങിയ ബാഗാണ് പ്രതി മോഷ്ടിച്ചത്. സെയിൽസ് ഡ്യൂട്ടിയുടെ ഭാഗമായുള്ള പണമായിരുന്നു ബാഗിലുണ്ടായിരുന്നത്. ഡ്യൂട്ടി കഴിഞ്ഞ് സെക്യൂരിറ്റി ജോലിക്കായി വീണ്ടും കുളിച്ച് തിരിച്ചുവന്നപ്പോഴേക്കും പ്രതി അകത്തുകയറി ബാഗ് കൈക്കലാക്കി കടന്നു കളഞ്ഞിരുന്നു.
സിസിടിവി ദൃശ്യങ്ങളും മറ്റു ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ സിറ്റി ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടത്തിയത്.
മോഷ്ടിച്ച പണം തീരും വരെ പല ജില്ലകളിലായി കറങ്ങി നടന്ന പ്രതി തിരിച്ച് കോഴിക്കോട്ടെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടിച്ചത്.
ആർട്ടിസ്റ്റാണെന്ന് തെറ്റിദ്ധ രിപ്പിച്ച് സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ പതിവായി മോഷണം നടത്താറുള്ളത്.
നടക്കാവ്, കസബ, ടൗൺ, മെഡിക്കൽ കോളേജ്, തൃശൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. നല്ല നടപ്പിന് ഹാജരാകാനുള്ള വാറന്റുമുണ്ട്.
എസ്ഐമാരായ യു കെ ബാബു, എൻ സുരേഷ്, എഎ ഐ എം ബിജു, എസ്സിപിഒമാരായ കെ അരുൺ, രഞ്ജിത്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ അബ്ദുഹ്മാൻ, ഹാദിൽ കുന്നുമ്മൽ, അനീഷ് മുസേൻ വീട്, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചുലൂർ, രാകേഷ് ചൈതന്യം എന്നിവരാണ് പ്രതിയെ പിടിച്ചത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




