Section

malabari-logo-mobile

നടന്‍ സുശാന്ത് സിങ് രജ്പുത് മരിച്ച നിലയില്‍; വിശ്വസിക്കാനാകാതെ ആരാധകര്‍

HIGHLIGHTS : മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിനെ(34) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാന്ദ്രയിലെ അദേഹത്തിന്റെ വസതിയിലാണ് തൂങ്ങിമരിച്ച നില...

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിനെ(34) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാന്ദ്രയിലെ അദേഹത്തിന്റെ വസതിയിലാണ് തൂങ്ങിമരിച്ച നിലയില്‍ ഇന്ന് പുലര്‍ച്ചെ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരനാണ് വിവരം പോലീസില്‍ അറിയിച്ചത്.

ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിയരംഗത്തേക്ക് കടന്നുവന്ന താരമാണ് സുശാന്ത്. ചേതന്‍ ഭഗതിന്റെ ത്രീ മിസ്‌റ്റേക്ക്‌സ് ഓഫ് മൈ ലൈഫ് എന്ന നോവലിനെ ആധാരമാക്കി നിര്‍മ്മിച്ച കായ് പോ ചേ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അദേഹത്തിന്റെ കരിയറിനെ മാറ്റി മറിച്ച ചിത്രമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘എംഎസ് ധോണി അണ്‍ടോള്‍ഡ് സ്‌റ്റോറി’. ചിച്ചോര്‍, പി കെ , കേദാര്‍നാഥ്, വെല്‍ക്കം ടു ന്യൂയോര്‍ക്ക് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

sameeksha-malabarinews

ബിഹാറിലെ പൂര്‍ണയയില്‍ ജനിച്ച അദേഹം ചെറുപ്പത്തില്ലല്‍ കുടംബത്തോടൊപ്പം പട്‌നയിലേക്ക് താമസം മാറുകയായിരുന്നു. ഡല്‍ഹിയില്‍ എഞ്ചിനിയറിംഗ് പഠനത്തിനിടെയാണ് അദേഹം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ഇതോടെ പഠനം പാതിവഴിയില്‍ നിറുത്തി.

ചെറിയകാലത്തിനുള്ളില്‍ തന്നെ യുവതലമുറയുടെയും സിനിമാ ആസ്വാദകരുടെയും ഇടയില്‍ സ്ഥാനം പിടിച്ച നടനായിരുന്നു സുശാന്ത് .അപ്രതീക്ഷിതമായുള്ള താരത്തിന്റെ വിടവാങ്ങല്‍ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ആരാധകരും സിനിമാലോകവും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!