കോഴിക്കോട്: കോഴിക്കോട് കനോലി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 45 വയസ് പ്രായം തോന്നിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്.
കളിപൊയ്ക ഭാഗത്താണ് മൃതദേഹം കണ്ടത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



