കാറിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട് : കാറിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പേരാമ്പ്ര എരവട്ടൂർ സ്വദേശി ബിജു (43) ആണ് മരിച്ചത്. വെള്ളിയാഴ്‌ച വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വച്ച് ഉച്ചയോടെയാണു ബിജു ആത്മഹത്യാശ്രമം നടത്തിയത്.

കാറിൽനിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാർ കാറിന്റെ ചില്ലു തകർത്തു ബിജുവിനെ പുറത്തെടുത്തു ആശുപ്രതിയിലേക്കു മാറ്റുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മാഹി കാനറാ ബാങ്ക്ജീവനക്കാരനാണ് ബിജു. പെട്രോൾ കൊണ്ടുവന്ന കന്നാസ് പൊലീസ് കണ്ടെടുത്തിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top