കിണറ്റിൽ വീണ പുള്ളിമാന്റെ ജഡം കണ്ടെത്തി

പെരിന്തൽമണ്ണ : കുന്നപ്പള്ളിയിൽ കിണറ്റിൽ വീണ് ചത്തനിലയിൽ പുള്ളിമാനെ കണ്ടെത്തി. കുന്നപ്പള്ളി വായനശാലക്കു സമീപം പരേതയായ പടിക്കൽപുരക്കൽ സരോജിനിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് പുള്ളിമാന്റെ ജഡം കണ്ടത്.

കരുവാരകുണ്ട് ഫോറസ്റ്റ് അധികൃതരുടെ നിർദേശപ്രകാരം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ സ്ഥലത്തെത്തി. ഫോറസ്റ്റ് അധികൃതർ മാനിനെ നിയമ നടപടികൾക്കുശേഷം സംസ്കരിച്ചു.

പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ഫവാസ് മങ്കട, ഹുസ്സൻ കക്കൂത്ത്, അമ്പിളി ജോസ്, നിസാം മാനത്തുമംഗലം, ആശ ജൂബിലി, റഹീ സ് കുറ്റീരി, സുജിത്ത് ശിവൻ തേക്കിൻകോട് എന്നിവർ സ്ഥലത്തെത്തിയാണ് ജഡം പുറത്തെത്തിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top