പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം നിരോധിച്ചതായി ഒമാൻ പരിസ്ഥിതി അതോറിറ്റി

brilliant

മസ്കത്ത് : തങ്ങളുടെ ആസ്ഥാന കെട്ടിടത്തിനുള്ളിൽ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം നിരോധിച്ചതായി പ്രഖ്യാപിച്ച് ഒമാൻ പരിസ്ഥിതി അതോറിറ്റി. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനും പരിസ്ഥിതി സുസ്ഥിരതാരീതി ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന വസ്തുക്കൾ പരിമിതപ്പെടുത്തി പരിസ്ഥിതി സൗഹൃദ ബദൽ സ്വീകരിക്കാനു ള്ള നടപടികളുടെ ഭാഗമായാണ് പ്രഖ്യാപനം. പുനരുപയോഗിക്കാവുന്ന കുപ്പികൾ സ്വീകരിക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

ജീവനക്കാരിലും സന്ദർശകരിലും പരിസ്ഥിതി ഉത്തരവാദിത്വത്തിന്റെ സംസ്കാരം വളർത്തിയെടുക്കുന്നതിനൊപ്പം ജോലിസ്ഥലത്ത് പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും ലക്ഷ്യമിടുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top