മദ്യപാനത്തിനിടെ തർക്കം: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ

കോഴിക്കോട് : മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. എലത്തൂർ സ്വദേശി പുതിയങ്ങാടി മേലേ മരക്കാരകത്ത് വിട്ടിൽ മുഹമ്മദ് നിസാറി(53 )നെയാണ് പന്നിയങ്കര പൊലീസ് പിടികൂടിയത്. കല്ലായ് സ്വദേശി കോയമോനെയാണ് ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്.

കല്ലായ് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പ്രതിയുടെ വാടക വീട്ടിൽവച്ചാണ് സംഭവം. പ്രതിയും സുഹൃത്തുക്കളും മദ്യപിക്കവേ കോയമോൻ പ്രതിയോട് ഫോൺ ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെയാണ് പ്രതി നിസാർ കോയമോന്റെ മുഖത്തും കഴുത്തിലും വയറിനും കുത്തിപ്പരിക്കേൽപ്പിച്ചത്.

അതീവ ഗുരുതരാവസ്ഥയിലുള്ള കോയമോൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
പന്നിയങ്കര എസ്ഐ അമൽ ജോയ്, എഎ സ്ഐ കെ ഷിജു, സിപിഒ ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top