രക്തദാതാക്കളെയും പ്രവര്‍ത്തകരെയും ആദരിച്ചു

HIGHLIGHTS : Blood donors and workers were honored

എടപ്പാള്‍ : ഒക്ടോബര്‍ 1 ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി എടപ്പാള്‍ ഹോസ്പിറ്റല്‍ ബ്ലഡ് സെന്ററിന്റെ നേതൃത്വത്തില്‍ രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും സ്ഥിരം രക്തദാതാക്കളെയും ആദരിച്ചു. എടപ്പാള്‍ ഹോസ്പിറ്റലില്‍ വെച്ചു നടത്തിയ പരിപാടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗോകുല്‍ ഗോപിനാഥ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

2023-24 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ രക്തദാതാക്കളെ ഹോസ്പിറ്റല്‍ ബ്ലഡ് സെന്ററിലേക്ക് രക്തദാനത്തിന് സജ്ജമാക്കിയ ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം പൊന്നാനി ഭാരവാഹികള്‍ക്ക് പരിപാടിയില്‍ വെച്ചു ആദരവ് കൈമാറി. മികച്ച കോര്‍ഡിനേറ്റര്‍ ആയി അലി ഹസ്സന്‍ ചെക്കോട് അനീഷ ഫൈസല്‍ മാറഞ്ചേരി എന്നിവര്‍ക്കും തന്റെ ശാരീരിക പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് കൃത്യമായ ഇടവേളകളില്‍ രക്തദാനം നിര്‍വ്വഹിക്കുന്ന വൈശാഖ് കണ്ടനകത്തിനെയും പ്രത്യേകം ഹോസ്പിറ്റല്‍ ആദരിച്ചു. തുടര്‍ന്ന് കൂടുതല്‍ തവണ രക്തദാനം നിര്‍വ്വഹിച്ച ഇരുപതിലധികം സ്ഥിരം സന്നദ്ധ രക്തദാതാക്കളെയും പരിപാടിയില്‍ വെച്ചു ആദരിച്ചു.
രോഗികള്‍ക്ക് എത്രയും വേഗത്തില്‍ രക്ത ലഭ്യത ഉറപ്പ് വരുത്തുന്നതിന് ബി ഡി കെ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്ന് സി. ഈ. ഒ ഗോകുല്‍ ഗോപിനാഥ് പറഞ്ഞു.

sameeksha-malabarinews

ജനറല്‍ മാനേജര്‍ ദേവരാജന്‍ പള്ളിപ്പാട് അധ്യക്ഷത വഹിച്ച പരിപാടിക്ക് ഓപ്പറേഷന്‍ മാനേജര്‍ ജ്യോതി ബാലകൃഷ്ണന്‍ ബ്ലഡ് സെന്റര്‍ ഇന്‍ ചാര്‍ജ് ഹിജാസ് മാറഞ്ചേരി, അസിസ്റ്റന്റ് ഓപ്പറേഷന്‍ മാനേജര്‍ സുജിത്ത് പി.ആര്‍.ഒ മാരായ അബ്ദുല്‍ ഗഫൂര്‍, സരിഗ, വിസ്ന എന്നിവര്‍ നേതൃത്വം നല്‍കി. ബ്ലഡ് ഡോണേഴ്സ് കേരള ക്ക് വേണ്ടി ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് അയങ്കലം, താലൂക്ക് രക്ഷാധികാരി അലിമോന്‍ പൂക്കരത്തറ എന്നിവര്‍ സംസാരിച്ചു. സന്നദ്ധ സേവനത്തിന് രക്തദാതാക്കള്‍ക്കും ബി ഡി കെ പ്രവര്‍ത്തകര്‍ക്കും ഹോസ്പിറ്റല്‍ മാനേജ്മെന്റ് പ്രത്യേകം നന്ദി അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!