ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഭാര്യയുടെ സമ്മതമില്ലാതെ ശാരീരികബന്ധത്തിലേര്‍പ്പെട്ടാല്‍ ഭര്‍ത്താവിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തണമെന്ന ഹര്‍ജികളെ എതിര്‍ത്താണ് കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഭര്‍തൃ ബലാത്സംഗങ്ങള്‍ കുറ്റകരമാക്കിയാല്‍ സാമൂഹ്യ, നിയമ മണ്ഡലങ്ങളില്‍ ദൂരവ്യാപകപ്രത്യാഘം ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നത് സുപ്രീംകോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ഇക്കാര്യത്തില്‍ കൂടിയോലോചനകള്‍ വേണമെന്ന് ആവശ്യപ്പെട്ടുമാണ് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വിവാഹിതരായ സ്ത്രീകളെ സംരക്ഷിക്കാന്‍ മറ്റ് നിയമങ്ങള്‍ നിലവിലുണ്ട്. 2013ല്‍ ഐപിസിയില്‍ ഭേദഗതികള്‍ കൊണ്ടുവന്നപ്പോള്‍ വിഷയം സൂക്ഷ്മമായി പരിശോധിച്ച പാര്‍ലമെന്റ് അതില്‍ ഇടപെടേണ്ടതില്ലെന്നാണ് തീരുമാനിച്ചത്.

ഈ നിലപാട് മാറ്റുന്നത് വിവാഹമെന്ന സാമൂഹ്യസ്ഥാപനത്തെ ബാധിക്കുമെന്നും ഭര്‍തൃ ബലാത്സംഗങ്ങള്‍ കുറ്റകൃത്യമാക്കിയാല്‍ അത് വ്യാപകമായി ദുരുപയോഗിക്കപ്പെടുമെന്നും കേന്ദ്രം വാദിച്ചു. ഡല്‍ഹി ഹൈക്കോടതി വിഷയത്തില്‍ ഭിന്നവിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്

ശാരീരികബന്ധത്തിന് സമ്മതമുണ്ടായിരുന്നോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളില്‍ വലിയ തര്‍ക്കങ്ങളും ആശയകുഴപ്പങ്ങളും ഉണ്ടാകാം. ഹര്‍ജികളില്‍ ഉന്നയിച്ചിട്ടുള്ള പ്രശ്‌നം കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്ന വാദവും കേന്ദ്രം ഉന്നയിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top