
ലോക എയ്ഡ്സ്് ദിനാചരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ രക്തദാന സംഘടനകളെയും സ്ഥാപനങ്ങളെയും ക്ലബ്ബുകളെയും ആദരിച്ചു. ഐ.എം.എ ഹാളില്‍ നടന്ന ചടങ്ങ് നജീബ് കാന്തപുരം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ അധ്യക്ഷത വഹിച്ചു. ബി.ബി.എം.സി മെമ്പര്‍ കുറ്റീരി മാനുപ്പ, ഐ. എം.എ ബ്രാഞ്ച് പ്രസിഡന്റ് ഡോ. സന്തോഷ് കുമാര്‍, ഡോ. കെ.എ സീതി, ഡോ.എ.എ ഷിംജിത്, ഡോ. ഷാജി അബ്ദുള്‍ ഗഫൂര്‍, ഡോ. നിഷ, ഹബീബ് മണ്ണേങ്ങല്‍, ഡോ. കെ.സാലിം തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



