
സംസ്ഥാനത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ മാതൃകാപദ്ധതികള്‍ നടപ്പിലാക്കിയ മലപ്പുറം ജില്ലാ പഞ്ചായത്ത്, സംസ്ഥാന എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയുടെ മികച്ച സുരക്ഷാ പ്രോജക്ടിനുള്ള പുരസ്‌കാരം കരസ്ഥമാക്കി. 2023-24 കാലഘട്ടത്തില്‍, എച്ച്. ഐ. വി. നിയന്ത്രണ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് ഈ പുരസ്‌കാരം ലഭിച്ചത്.
ജില്ലാ പഞ്ചായത്ത് ‘സുരക്ഷ പദ്ധതി’ രാജ്യത്ത് ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം നടപ്പിലാക്കിയ ടാര്‍ഗെറ്റഡ് ഇന്റര്‍വെന്‍ഷന്‍ പദ്ധതിയാണ്. ഈ പദ്ധതിയുടെ പ്രവര്‍ത്തന മേഖല, എച്ച്‌ഐവി അണുബാധ സാധ്യത കൂടുതലുള്ള പ്രത്യേക വിഭാഗങ്ങളിലേക്കാണ്. അണുബാധ വ്യാപനം ഇല്ലാതാക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നു.
സുരക്ഷാ പദ്ധതി, സ്ത്രീ ലൈംഗിക തൊഴിലാളികള്‍ക്കിടയിലും മറ്റ് അപകടസാധ്യത കൂടിയ വിഭാഗങ്ങള്‍ക്കിടയിലും സേവനം എത്തിക്കുന്നു. ഹൈ റിസ്‌ക് വിഭാഗങ്ങളെ നേരത്തെ കണ്ടെത്തുകയും, HIV, VDRL, Hepatitis C, TB എന്നിവയ്ക്കുള്ള ടെസ്റ്റുകള്‍, ചികിത്സ, കൗണ്‍സിലിങ് എന്നിവ നല്‍കുന്നു.
സമൂഹത്തിന്റെ താഴെ തട്ടിലേക്ക് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി, സംസ്ഥാന എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റി നടത്തിയ വാന്‍ ബോധവത്കരണ ക്യാമ്പയിന്‍, തീരദേശ ക്യാമ്പയിന്‍ എന്നിവയിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്ക് എച്ച്. ഐ. വി. സ്റ്റാറ്റസ് അറിയുന്നതിനായും, ഫോക് കലാപരിപാടികള്‍ ഉള്‍പ്പെടെ എച്ച്. ഐ. വി. അവബോധം സൃഷ്ടിക്കുന്ന പരിപാടികളും സംഘടിപ്പിച്ചു.
ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് ത്രിശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന സംസ്ഥാന തല എയ്ഡ്സ് ദിനാചരണ പരിപാടിയില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖാ റവന്യൂ വകുപ്പ് മന്ത്രി കെ. രാജനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍നസീബ അസീസ്,സുരക്ഷാ പ്രോജക്ട് കോഡിനേറ്റര്‍ ഹമീദ്എന്നിവര്‍ സന്നിഹിതരായിരുന്നു.
ഈ പുരസ്‌കാരം, മലപ്പുറം ജില്ലാ പഞ്ചായത്ത് സുരക്ഷാ പ്രൊജക്ടിന്റെ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മയെ അംഗീകരിക്കുന്നതും, സമൂഹത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സമഗ്രമായ സമീപനത്തിന്റെ പ്രതീകമായും കണക്കാക്കപ്പെടുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



