Section

malabari-logo-mobile

ലോക രക്ത ദാതൃ ദിനാചരണം : എടപ്പാളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

HIGHLIGHTS : World Blood Donor Day: Blood donation camp organized at Edapal.

എടപ്പാള്‍: ജൂണ്‍ 14 – ലോക രക്തദാതൃ ദിനാചരണത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാള്‍ ഹോസ്പിറ്റലും സംയുക്തമായി ഹോസ്പിറ്റല്‍ ബ്ലഡ് സെന്ററില്‍ വെച്ചു സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജൂണ്‍ 15 ശനിയാഴ്ച രാവിലെ മുതല്‍ ഉച്ച വരെ നടന്ന ക്യാമ്പില്‍
നിരവധി പേര്‍ പങ്കെടുക്കുകയും നിരവധി പേര്‍ രക്തദാനം നിര്‍വഹിക്കുകയും ചെയ്തു.

ക്യാമ്പിന്റെ ഭാഗമായി എടപ്പാള്‍ ഹോസ്പിറ്റല്‍സ് നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥികളും ക്യാമ്പിലെത്തി രക്തദാനം നിര്‍വ്വഹിച്ചു.

sameeksha-malabarinews

ബ്ലഡ് സെന്റര്‍ ഇന്‍ ചാര്‍ജ് ഹിജാസ് മാറഞ്ചേരി, ബി ഡി കെ ജില്ലാ ഭാരവാഹികളായ ജുനൈദ് നടുവട്ടം, നൗഷാദ് അയിങ്കലം ജീവനക്കാരായ അബ്ദുല്‍ നാഫിഹ്, അഖില എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!