മലപ്പുറം:ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന രക്തദാന ബോധവല്‍ക്കരണ ക്യാമ്പയിന്‍ ബി ഡി കെ മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ കാടാമ്പുഴ മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ വച്ച് ഉദ്ഘാടനം ചെയ്ത് ആരംഭം കുറിച്ചു.
ക്യാമ്പയിന്റെ ഭാഗമായുള്ള ഔദ്യോഗിക പോസ്റ്റര്‍ ജില്ലാ പ്രസിഡന്റ് മലപ്പുറം കോളേജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീമതി സബിത മൂഴിക്കലിന് നല്‍കി പ്രകാശനം ചെയ്തു.
ക്യാമ്പയിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് ബി ഡി കെ കോര്‍ഡിനേറ്റര്‍ അരുണ്‍ മഞ്ചേരി തുടക്കം കുറിച്ചു.ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഖദീജ, ബിഡികെ ജില്ലാ ഭാരവാഹികളായ സനൂപ് കോട്ടക്കല്‍, നിരഞ്ജന, മുഹമ്മദ് അഫ്‌സല്‍ എന്നിവര്‍ പങ്കെടുത്തു.
ലോക രക്തദാതൃ ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ വിവിധ താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 9 സന്നദ്ധ രക്തദാന ക്യാമ്പുകളില്‍ നിന്നായി 454 പേര്‍ രക്തദാനം ചെയ്യുകയും, വിവിധ കോളേജ്, ക്ലബ്ബ് മറ്റു സംഘടനകളുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബോധവല്‍കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




