ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ രണ്ട് പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മിന്നല്‍ ചുഴലില്‍പ്പെട്ട തങ്ങളുടെ കന്നുകാലികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അച്ഛനും മകനും അപകടത്തില്‍പ്പെട്ട് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ശക്തമായ കാറ്റില്‍ നൂറുകണക്കിന് വൈദ്യുതിപോസ്റ്റുകള്‍ തകര്‍ന്ന സാഹചര്യത്തില്‍ 940 ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം നഷ്ടമായിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും അധികൃതര്‍ അതീവ ജാഗ്രതയിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




