HIGHLIGHTS : Block level training has begun
പരപ്പനങ്ങാടി: രാഷ്ട്രീയ കിഷോരി സ്വാസ്ത്യ കാര്യക്രം (ആർ.കെ.എസ്.കെ) പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ സ്‌കൂളുകളിലെ കൗമാര കുട്ടികള്‍ക്കുള്ള പിയര്‍ എജുക്കറേറ്റര്‍മാര്‍ക്കുള്ള ബ്ലോക്ക് തല പരിശീലനം നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം പെരുവള്ളൂര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ വാസുദേവന്‍ തെക്കു വീട്ടില്‍ ന്റെ അധ്യക്ഷതയില്‍ തിരൂരങ്ങാടി ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ബിന്ദു പിടി നിര്‍വഹിച്ചു.
വി അനൂപ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി എച്ച് സി നെടുവ സ്വാഗതം പറഞ്ഞു. ജയന്തി ഇ പി. എച്ച്.എന്‍ സി എച്ച് സി നെടുവ ആശംസകള്‍ അറിയിച്ചു. ധനയന്‍ പി ആര്‍ ഒ സി എച്ച് സി നെടുവ നന്ദി പറഞ്ഞു.
ഷൈജു എം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നെടുവ, സുഹൈറ വി പി അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ സി എച്ച് സി നെടുവ, അമൃത jhi, അശ്വതി jhi തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു