Section

malabari-logo-mobile

കോവിഡ് കാലത്തെ രക്ത ദൗര്‍ലഭ്യത്തെ അതിജീവിക്കാന്‍ പരപ്പനങ്ങാടിയില്‍ നിന്നും ബ്ലീഡ്ങ് എക്‌സ്പ്രസ്

HIGHLIGHTS : Bleeding Express from Parappanangadi to overcome the blood shortage during the Kovid period കോവിഡ് കാലത്തെ രക്ത ദൗര്‍ലഭ്യത്തെ അതിജീവിക്കാന്‍ പരപ്പന...

പരപ്പനങ്ങാടി: കോവിഡ് കാലത്തെ രക്ത ദൗര്‍ലഭ്യതയെ അതിജീവിക്കാന്‍ ‘റെഡ് ഈസ് ബ്ലഡ് കേരള'(RIBK) യുടെ ബ്ലീഡിങ് എക്‌സ്പ്രസ്. പരപ്പനങ്ങാടിയില്‍ നിന്നും പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ആശുപത്രി ബ്ലഡ് ബാങ്കിലേക്കാണ് രക്തദാതാക്കളെയുമായി ആദ്യ യാത്ര നടത്തിയത്.

പരപ്പനങ്ങാടിയില്‍ നിന്നും പുറപ്പെട്ട വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കൗണ്‍സിലര്‍ നൗഫല്‍ ഇല്ല്യന്റെ സാന്നിധ്യത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ ചെറുവത്ത് നിര്‍വഹിച്ചു. റഡ് ഈസ് ബ്ലഡ് കേരള സ്ത്രീ ജ്വാല മലപ്പുറം ജില്ല കമ്മിറ്റി മെമ്പര്‍മാരായ പ്രീത തരോല്‍, ഫൗസിയ മുജീബ്, കൈലാസ് പരപ്പനങ്ങാടി, ഇബ്രാഹിം കോട്ടക്കല്‍, സുനില്‍കുമാര്‍ ഇരുമ്പഴി എന്നിവര്‍ നേതൃത്വം നല്‍കി. നാല്‍പ്പതോളം പേരാണ് ഇന്ന് രക്തദാനം നടത്തിയത്.

sameeksha-malabarinews

വരും ദിവസങ്ങളിലും സംസ്ഥാനത്തെ രക്തക്ഷാമം നേരിടുന്ന ബ്ലഡ് ബാങ്കുകളെ ലക്ഷ്യമിട്ട് രക്തദാതാക്കളെയും വഹിച്ച് ബ്ലീഡിങ് എക്‌സ്പ്രസ് യാത്രതുടരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!