മണിപ്പൂരില്‍ സ്ഫോടനം; കുഞ്ഞടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു

വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മണിപ്പൂരില്‍ സ്ഫോടനം. ചുരാചാന്ദ്പുര്‍ ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍ കുഞ്ഞടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. മാംഗ്മില്‍ലാല്‍ (6), ലാങ്ങിന്‍സാങ് (22) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ ഗാംഗ്പിമുവാല്‍ ഗ്രാമത്തില്‍ സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ പരുക്കേറ്റ ഇവരെ പൊലീസെത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വീടിനു നേരെ അജ്ഞാതര്‍ ബോംബെറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

ബിഎസ്എഫ് ഫയറിംഗ് റേഞ്ചില്‍ പൊട്ടാതെ കിടന്ന മോര്‍ട്ടാര്‍ ഷെല്‍ നാട്ടുകാര്‍ എടുത്തപ്പോള്‍ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നുണ്ട്. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന മോര്‍ട്ടാര്‍ ഷെല്ല് കുട്ടികള്‍ കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നുണ്ട്. ഗ്രനേഡിന്റെ അവശിഷ്ടങ്ങള്‍ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top