ലുധിയാന കോടതിയിൽ സ്ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു

പഞ്ചാബിലെ ലുധിയാനയിൽ കോടതിയിൽ സ്ഫോടനം. ആറ് നിലകളുള്ള കോടതികെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കോടതി നടപടികൾ നടക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തെ തുടർന്ന് കോടതി കെട്ടിടം ഒഴിപ്പിച്ചു.

പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട് ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. മേഖലയിൽ പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തി.

Share news
error: Content is protected !!
Scroll to Top