ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് ബിജെപി.അഹമ്മദാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് വിജയാഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
എക്‌സിറ്റ് പോളുകള്‍ ശരിവെച്ച് ഏഴാം തവണയും അധികാരത്തിലേറാന്‍ ഒരുങ്ങുകയാണ് ഇത്തവണ ബിജെപി .
2002 ലെ തെരഞ്ഞെടുപ്പില്‍ 127 സീറ്റുകളില്‍ മുന്‍ റെക്കോര്‍ഡ് ബിജെപി മറികടക്കുകയാണ് ഇത്തവണ. ഗുജറാത്തില്‍നിന്ന് കോണ്‍ഗ്രസിനെ തുടച്ചുനീക്കി എന്ന ബിജെപി നേതാക്കള്‍ പ്രതികരിച്ചു.
സംസ്ഥാനത്ത് 150 ലധികം സീറ്റുകള്‍ ബിജെപി നേടുമെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു .
ഗുജറാത്തില്‍ ഏറെ പിറകോട്ടായിരിക്കുകയാണ് കോണ്‍ഗ്രസ് .വോട്ടെണ്ണല്‍ തുടങ്ങിയ ഒരു ഘട്ടത്തില്‍ പോലും കോണ്‍ഗ്രസ് ലീഡ് നേടാനായില്ല. ഗുജറാത്തിലെ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ ലഭിക്കുമ്പോള്‍ ബിജെപി ബഹുദൂരം മുന്നിലാണ് .ബിജെപി 151 സീറ്റിലും കോണ്‍ഗ്രസ് 18 സീറ്റിലും എ എ പി 9 സീറ്റുമാണ് ലീഡ് ചെയ്യുന്നത്.
കോണ്‍ഗ്രസിന്റെ കോട്ടയായ വടക്കന്‍ ഗുജറാത്തില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തുന്നത്.
അതേസമയം ഗുജറാത്തില്‍ ഗാന്ധിയുടെ ജന്മസ്ഥലമായ പോര്‍ബന്തറില്‍ കോണ്‍ഗ്രസ് മുന്നേറുന്നുണ്ട് .135 പേരുടെ ജീവന്‍ കവര്‍ന്നെടുത്ത ദുരന്തം നടന്ന മോര്‍ബിയില്‍ ബിജെപി തന്നെയാണ് മുന്നേറ്റം നടത്തുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



