ബിജെപി അനുഭാവിയായ എം.ജി. ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം.

കോഴിക്കോട്: ബിജെപി അനുഭാവിയായ എം.ജി. ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുന്നതില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം.

എം.ജി. ശ്രീകുമാര്‍ സംഗീത നാടക അക്കാദമി തലപ്പത്തേക്കെത്തുന്ന വാര്‍ത്തയ്ക്കൊപ്പം ശ്രീകുമാര്‍ ബി.ജെ.പിക്ക് അനുകൂലമായി രംഗത്തു വന്നിരുന്നതിന്റെ വാര്‍ത്തകള്‍ പങ്കുവെച്ചുകൊണ്ടാണ് ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കിയത്.

സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും, ഗായകന്‍ എംജി ശ്രീകുമാര്‍ സംഗീതനാടക അക്കാദമി ചെയര്‍മാനുമാകും എന്ന വാര്‍ത്ത വന്നതിനുപിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായത്.

സംവിധായകന്‍ കമലാണ് നിലവില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍.കെ പി എസി ലളിതയാണ് നിലവില്‍ സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍.

 

 

Share news
error: Content is protected !!
Scroll to Top