Section

malabari-logo-mobile

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനവേദിയില്‍ ബിജെപി പ്രതിഷേധം; പൂജപ്പുരയില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു

HIGHLIGHTS : BJP protests at BBC documentary screening venue; Conflict in Poojapura; A water cannon was fired

തിരുവനന്തപുരം: തലസ്ഥാനത്ത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനവേദിയില്‍ ബിജെപി പ്രതിഷേധം. പൂജപ്പുര തിരുമല റോഡില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധം കണക്കിലെടുത്ത് നേരത്തെ തന്നെ പൂജപ്പുര റോഡ് പൊലീസ് അടച്ചിരുന്നു. ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനവേദിയിലെ ബാരിക്കേഡ് തകര്‍ക്കാന്‍  പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ബാരിക്കേഡ് ഇല്ലാത്ത വിടവിലൂടെ തള്ളിക്കയറാനുള്ള ശ്രമവും പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കടുത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

sameeksha-malabarinews

ഗുജറാത്ത് കലാപം പ്രമേയമാക്കിയ ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഇടത് യുവജന വിദ്യാര്‍ത്ഥി സംഘടനകളും കോണ്‍ഗ്രസും രംഗത്തെത്തി. ക്യാമ്പസുകളിലും പുറത്തും വ്യാപകമായി ഉച്ചമുതല്‍ പ്രദര്‍ശനങ്ങളൊരുക്കി. പ്രദര്‍ശനം തടയുെന്ന് യുവമോര്‍ച്ച പ്രഖ്യാപിച്ചു. പലയിടത്തും പ്രദര്‍ശനം സംഘര്‍ഷങ്ങള്‍ക്കുമിടയാക്കി.

ഇടത് സംഘടനകളും കോണ്‍ഗ്രസും നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി കേരളത്തിലൂടനീളം പ്രദര്‍ശിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!