Section

malabari-logo-mobile

ബിജെപി രാജ്യത്തെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി; ആസ്തി 4847.78 കോടി

HIGHLIGHTS : BJP is the richest party in the country; Assets 4847.78 crore

ന്യൂഡല്‍ഹി: 4847.78 കോടി രൂപയുയുടെ ആസ്തിയുമായി 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടിയായി മാറിയിരിക്കുകയാണ് ബിജെപി. തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എ.ഡി.ആര്‍) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. സമ്പത്തില്‍ രണ്ടാം സ്ഥാനത്ത് ബിഎസ്പിയാണ്. 698.33 കോടിയാണ് പാര്‍ട്ടിയുടെ ആസ്തി. 588.16 കോടിയുടെ ആസ്തിയുമായി മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസുള്ളത്.

രാജ്യത്തെ ദേശീയ, പ്രാദേശിക പാര്‍ട്ടികളുടെ 2019-20 കാലത്തെ ആസ്തികളും ബാധ്യതകളും വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ആര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇക്കാലയളവില്‍ രാജ്യത്തെ ഏഴ് ദേശീയ പാര്‍ട്ടികള്‍ക്കും 44 പ്രാദേശിക പാര്‍ട്ടികള്‍ക്കും യഥാക്രമം 6988.57 കോടി രൂപയും ആകെ ആസ്തിയുണ്ടെന്നാണ് എ.ഡി.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

sameeksha-malabarinews

ഏഴ് ദേശീയ പാര്‍ട്ടികളുടെ മൊത്തം ആസ്തിയില്‍ 69.37 ശതമാനം വരും ബിജെപിയുടെ മാത്രം ആസ്തി (4847.78 കോടി). ബിഎസ്പിയുടേത് മൊത്തം ആസ്തിയുടെ 9.99 ശതമാനവും (698.33 കോടി) കോണ്‍ഗ്രസിന്റേത് 8.42 ശതമാനവും (588.16 കോടി) ആണ്.

പ്രാദേശിയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ളത് സമാജ്വാദി പാര്‍ട്ടിക്കാണ് (എസ്പി). 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 563.47 കോടി രൂപയാണ് എസ്.പിയുടെ ആസ്തി. ടിആര്‍എസ് ആണ് തൊട്ടുപിന്നിലുള്ളത്. ആസ്തി 301.47 കോടി. മൂന്നാം സ്ഥാനത്ത് എഐഎഡിഎംകെയാണ്. 267.61 കോടിയാണ് പാര്‍ട്ടിയുടെ ആസ്തി. 44 പ്രാദേശിക പാര്‍ട്ടികളുടെ ആകെ
95.27 ശതമാനവും ആദ്യ പത്ത് സംസ്ഥാനത്തുള്ളവയ്ക്കാണ്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ദേശീയ പാര്‍ട്ടികളുടെയും 44 പ്രാദേശിക പാര്‍ട്ടികളുടെയും ആകെ ബാധ്യത 134.93 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!