ആവശ്യമായ ചേരുവകള്‍
Parle-g – 450g
കട്ടിയുള്ള ക്രീം – 2/3 കപ്പ്
പഞ്ചസാര – ½ കപ്പ്
വെണ്ണ(butter) – 1 ടേബിള്‍സ്പൂണ്‍
കൊക്കോ പൗഡര്‍ – ½ കപ്പ്
വാനില എസ്സെന്‍സ് – 1 ടീസ്പൂണ്‍
ബദാം – 5 എണ്ണം (അരിഞ്ഞത്
വാള്‍നട്ട് – 5 എണ്ണം (അരിഞ്ഞത്)
ചോക്ലേറ്റ് സോസ് തയ്യാറാക്കാന്‍
ഡാര്‍ക്ക് ചോക്ലേറ്റ് – 150g
കട്ടിയുള്ള ക്രീം – ½ കപ്പ്
തയ്യാറാക്കുന്ന വിധം
2/3 കപ്പ് കട്ടിയുള്ള ക്രീം, ½ കപ്പ് പഞ്ചസാര, 1 ടേബിള്‍ സ്പൂണ്‍ ബട്ടര്‍ എന്നിവ നന്നായ് ഉരുക്കിയെടുക്കുക. ½ കപ്പ് കൊക്കോ പൊടി ചേര്‍ത്ത് സ്മൂത്ത് ആകുന്നതുവരെ മിക്‌സ് ചെയ്യുക. ശേഷം തയ്യാറാക്കിയ ചോക്ലേറ്റ് മിക്‌സ് ഒരു ബൗളില്‍ ബിസ്‌ക്കറ്റ് കഷണങ്ങളാക്കി ഇട്ട് അതിന്റെ മുകളില്‍ ഒഴിക്കുക. ശേഷം അതിലേക്ക് വാനില എസ്സെന്‍സ്, വാള്‍നട്ട്, ബദാം എന്നിവ ചേര്‍ത്ത് നന്നായ് മിക്‌സ് ചെയ്യുക. ശേഷം ഇത് കേക്ക് പാനിലേക്ക് മാറ്റി 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കാം.
ശേഷം ചോക്ലേറ്റ് സോസിനായി ഡാര്‍ക്ക് ചോക്ലേറ്റ് മെല്‍റ്റ് ചെയ്ത്,½ കപ്പ് കട്ടിയുള്ള ക്രീം ആഡ് ചെയ്ത് സ്മൂത്ത് ആകുന്നവരെ നന്നായ് മിക്‌സ് ചെയ്യുക. ശേഷം കേക്ക് പുറത്തെടുത്ത് തയ്യാറാക്കിയ ചോക്ലേറ്റ് സോസ് കേക്കിനു മുകളിലേക്ക് ഒഴിക്കുക. ശേഷം ഇത് സെറ്റാവാന്‍ 4 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കാം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




