ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം

മുംബൈ: ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മുംബൈ ദില്‍ഡോഷി കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ബീഹാര്‍ സ്വദേശിനിയായ യുവതിയുടെ ലൈംഗിക ചൂഷണ പരാതിയിലാണ് ബിനോയ് കോടിയേരിക്കെതിരെ കേസെടുത്തത്.

25,000 രൂപ കെട്ടിവെയ്ക്കണം, എല്ലാ തിങ്കളാഴ്ചയും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

Related Articles