കോപ്പ അമേരിക്ക സൗഹൃദ ഫുട്‌ബോള്‍;പരപ്പനങ്ങാടിയില്‍ ആവേശമുയര്‍ത്തി കോളേജ് വിദ്യാര്‍ത്ഥികള്‍

പരപ്പനങ്ങാടി:കോപ്പ അമേരിക്ക ബ്രസീല്‍ അര്‍ജന്റീന സെമി ഫൈനലിന് മുമ്പ് മറ്റൊരു സെമി ഫൈനലുമായി പരപ്പനങ്ങാടിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍. ഫുട്‌ബോള്‍ ആവേശകരമാക്കി കൊണ്ട് ശിഹാബ് തങ്ങള്‍ കോളജ് വിദ്യാര്‍ഥി കൂട്ടായ്മയാണ് സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്.

സെമി ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനയും ബ്രസീലും തമ്മില്‍ ഏറ്റുമുട്ടി. ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഷൂട്ടൗട്ടും സമനിലയായപ്പോള്‍ മത്സരത്തില്‍ ടോസിലൂടെയാണ് ബ്രസീല്‍ വിജയം നേടിയത്. ടോള്‍ ബൂത്തിനടുത്തുള്ള ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരം വീക്ഷിക്കാന്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് എത്തിയത്.

കെ പി റഹ്മത്തുല്ല കളി നിയന്ത്രിച്ചു. മത്സരത്തിലെ വിജയികള്‍ക്കുള്ള ട്രോഫി പരപ്പനങ്ങാടി സി ഐ വിനോദ് സമ്മാനിച്ചു. ക്യാഷ് പ്രൈസ് പരപ്പനങ്ങാടി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ നല്‍കി. ചടങ്ങില്‍ കോളജ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം ഉസ്മാന്‍, പ്രിന്‍സിപ്പാള്‍ പി പി ഷാഹുല്‍ ഹമീദ്, കെ കെ അമാനുല്ല ഉള്ളണം, വി പി കുഞ്ഞു ഉള്ളണം, അധ്യാപകരായ അമീര്‍, നൗഫല്‍, റിയാസ്, റസാഖ്, റഊഫ് എന്നിവര്‍ സംസാരിച്ചു .

Share news
error: Content is protected !!
Scroll to Top