റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിക്കവെ ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: കുതിരാനില്‍ ലോറി ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു.
എറണാകുളം കലൂര്‍ എംപയര്‍ അപ്പാര്‍ട്‌മെന്റ് നെടുംപുരയ്ക്കല്‍ മാസിന്‍ അബ്ബാസ് (36), ആലപ്പുഴ നൂറനാട് തച്ചന്റെ കിഴക്കേതില്‍ വിദ്യ വിജയന്‍(38) എന്നിവരാണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു.

ദേശീയപാത കുതിരാനില്‍ വഴുക്കുംപാറ പാലത്തിന് മുകളില്‍ ബൈക്കിന് പിന്നില്‍ ലോറിയിടിച്ചായിരുന്നു അപകടം.

പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വരുന്ന ട്രാക്കാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് യാത്രികരായ യുവാവും യുവതിയുമാണ് മരിച്ചത്.

ഞായറാഴ്ച രാത്രി 9.30-ഓടെ ആയിരുന്നു അപകടം. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ബൈക്കാണ് അപകടത്തില്‍പെട്ടത്.
ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റിയതിന് ശേഷമാണ് വണ്ടിയ്ക്കടിയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top