HIGHLIGHTS : Blood donation camp organized
വളാഞ്ചേരി നടക്കാവില്‍ ഹോസ്പിറ്റല്‍ ബ്ലഡ് സെന്റര്‍ ഉത്ഘാടനത്തോട് മുന്നോടിയായി ബി ഡി കെ തിരൂര്‍ താലൂക്ക് കമ്മിറ്റിയും വളാഞ്ചേരി അറഫ ഡ്രൈവിംഗ് സ്‌കൂളും സംയുക്തമായി വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റല്‍ ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

32 പേര്‍ രജിസ്റ്റര്‍ ചെയ്ത ക്യാമ്പില്‍ 30 പേര് രക്തദാനം നിര്‍വഹിച്ചു. ബി ഡി കെ താലൂക്ക് രക്ഷാധികാരി വിപിഎം സാലിഹ് രക്തദാനത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു.
ക്യാമ്പിന് താലൂക്ക് വൈസ്. പ്രസിഡന്റ് ഗഫൂര്‍ ചെഗുവേര, ജോ. സെക്രട്ടറി ലത്തീഫ് വോള്‍ഗ,സംസ്ഥാന എയ്ഞ്ചല്‍സ് വിംഗ് സെക്രട്ടറി ആതിര എക്‌സിക്യൂട്ടീവ് അംഗം അനില്‍ ഇരിമ്പിളിയം, ഷീബ.കെ തുടങ്ങി ബി ഡി കെ സംസ്ഥാന ജില്ലാ താലൂക്ക് പ്രതിനിധികള്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു