ചേളാരിക്കടുത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ അധ്യാപകന്‍ മരിച്ചു

radhakrishnan nairതിരൂരങ്ങാടി:  ദേശീയപാത 17ല്‍ ചേളാരിക്കടുത്ത് വെളിമുക്കില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണയാളെ കെഎസ്ആര്‍ടിസി ബസ്സിടിച്ച് മരിച്ചു. എആര്‍ നഗര്‍ ഗവ, ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹിന്ദി അധ്യാപകനായ കീചെമ്പ്ര രാധാകൃഷണന്‍ നായരാ(55)ണ് മരിച്ചത്. ഇദ്ദേഹം സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന ഇതേ സ്‌കൂളിലെ മറ്റൊരു അധ്യാപകനായ ജോമേഷ് മാത്യുവിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വൈകീട്ട് നാലേമുക്കാലോടെയാണ് അപകടമുണ്ടായത്. ഓരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന മറ്റുരു ബൈക്കുമായി നേരിയതായി ഉരഞതിനെ തുടര്‍ന്ന ബൈക്ക് നിയന്ത്രണം വിട്ട് വീഴുകയായിരുന്നു.

മൃതദേഹം ഇപ്പോള്‍ തിരൂരങ്ങാടി താലൂക്ക്് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ് മോര്‍്ട്ടത്തിനു ശേഷം അദ്ദേഹം പഠിപ്പിച്ചിരുന്ന എആര്‍നഗര്‍ ഹയര്‍സെക്കണ്ടറി സ്്കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. പിന്നീട് പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോകും. ഫറോക്ക് ചെറുവണ്ണൂുര്‍ സ്വേദശിയായ രാധാകൃഷണന്‍ വര്‍ഷങ്ങളായി പരപ്പനങ്ങാടി അയ്യപ്പന്‍കാവിലാണ് താമസം. ഭാര്യ പ്രീതി പരപ്പനങ്ങാടി കൊട്ടന്തല എയുപിസ്‌കൂളില്‍ അധ്യാപികയാണ്. മക്കള്‍ അമിത് (എംബിബിഎസ് വിദ്യാര്‍ത്ഥി ,മഹാരാഷ്ട്ര), അതുല്‍ (എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥി ഗുജറാത്ത്)

Share news
error: Content is protected !!
Scroll to Top