ബൈക്ക് മോഷ്ടാവ് പിടിയില്‍

പെരിന്തല്‍മണ്ണ: ജൂബിലി റോഡിലെ ഗ്യാസ് ഏജന്‍സിക്ക് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയില്‍. കോഴിക്കോട് വാണിമേല്‍ താഴെ വെള്ളിയോട് ഓടുകണ്ടവിട വീട്ടില്‍ മുഹമ്മദ് സുഹൈലാ (25)ണ് അറസ്റ്റിലായത്.

വിവിധ സ്റ്റേഷനുകളിലായി 21 കേസുകളുള്ള പ്രതി ജൂണ്‍ ഒന്‍പതിന് പകല്‍ മുന്നോടെയാണ് ബൈക്ക് മോഷ്ടിച്ചത്. കണ്ണൂര്‍ കൊളവല്ലൂര്‍ പൊലീസ് മറ്റൊരു മോഷണക്കേസില്‍ പ്രതിയെ ബെക്ക് സഹിതം അറസ്റ്റുചെയ്തു. തുടര്‍ന്ന് ചോദ്യംചെയ്യലിലാണ് പെരിന്തല്‍മണ്ണയിലെ മോഷണവിവരം ലഭിച്ചത്.

കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലായ പ്രതിയുടെ അറസ്റ്റ് കോടതി അനുമതി യോടെ പെരിന്തല്‍മണ്ണ പൊലീസ് രേഖപ്പെടുത്തി. എസ്‌ഐ ഉദയന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top