അര്‍ജുനായി തിരച്ചില്‍ പത്താം ദിവസത്തിലേക്ക് ; സൈന്യത്തിന്റെ അത്യാധുനിക ഡ്രോണ്‍, കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനുകളും എത്തിച്ച് ഒരുക്കം

അങ്കോല: കര്‍ണാടകയിലെ അങ്കോലയിലെ മലയിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം പത്താംനാളിലേക്ക്. ഉത്തരകര്‍ണാടകയിലെ അങ്കോലയിലെ ഗംഗാവലി പുഴയുടെ അടിത്തട്ടിലേക്ക് അര്‍ജുനെ കണ്ടെത്താന്‍ നാവികസേനയുടെ ഡീപ് ഡൈവേഴ്സ് ഊളിയിടും. ലോറി ഉയര്‍ത്താനായി പുഴയില്‍ പ്രത്യേക പ്ലാറ്റ്‌ഫോം സ്ഥാപിക്കാനാണ് തീരുമാനം.

കരയില്‍ നിന്ന് 30 മീറ്റര്‍ മാറി അടിത്തട്ടില്‍ 15 അടിതാഴ്ചയില്‍ ലോറിയുണ്ടെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ട്രക്ക് പുഴയില്‍ തലകീഴായി മറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കൂടുതല്‍ വലിയ മണ്ണുമാന്തിയന്ത്രങ്ങളും ക്രെയിനുകളും എത്തിച്ചാണ് ഒരുക്കം. അത്യാധുനിക ഡ്രോണുകള്‍ ഇന്നത്തെ പരിശോധനക്കുണ്ടാകും. തിരച്ചിലില്‍ കണ്ടെത്തിയത് അര്‍ജുന്റേതായ ഭാരത് ബെന്‍സ് ലോറിയാണെന്ന് ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെ സ്ഥിരീകരിച്ചിരുന്നു.

കനത്തമഴയെ തുടര്‍ന്ന് ഷിരൂരില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20 വര്‍ഷത്തിനിടെ ഷിരൂരില്‍ പെയ്ത കനത്ത മഴയാണ് ഇപ്പോഴത്തേതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top